പൂജക്കിടെ 20 ഗ്രാമിന്റെ സ്വർണമാല പശു വിഴുങ്ങി; പുറത്തെടുക്കാൻ ഒടുവിൽ ശസ്ത്രക്രിയയും
പൂജക്കിടെ പശു സ്വർണം വിഴുങ്ങി. ഒടുവിൽ ഇത് പുറത്തെടുക്കാൻ പശുവിന് ശസ്ത്രക്രിയയും നടത്തി. കർണാടക സിർസി താലൂക്കിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്‌ഡേ എന്നയാളുടെ പശുവാണ് സ്വർണം വിഴുങ്ങിയത്. ഗോ പൂജക്കിടെയാണ് സംഭവം. പൂജയുടെ ഭാഗമായി പശുവിനെ സ്വർണം കൊണ്ട് അലങ്കരിച്ചിരുന്നു. 20 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് പശുവിന് ഇട്ടത്. പൂജക്ക് ശേഷം ഇത് ഊരി സമീപത്ത് വെച്ചു. എന്നാൽ പൂമാലക്കൊപ്പം സ്വർണമാലയും കാണാതായി. തുടർന്നാണ് പശു ഇത് വിഴുങ്ങിയതാകാമെന്ന സംശയമുണർന്നത്. പശുവിന്റെ ചാണകം തുടർന്ന്…