കാശിധാം ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിന് തുറന്നു നൽകി
കാശി വിശ്വനാഥ ക്ഷേത്രവും ഗംഗാനദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് തുറന്നു കൊടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിന് ശേഷമാണ് കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘടാനം ചെയ്തത്. 12 മണിയോടെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി പ്രാർഥന നടത്തിയിരുന്നു. ഗംഗാസ്‌നാനവും കഴിഞ്ഞാണ് വിശ്വനാഥ ക്ഷേത്രത്തിലേക്ക് അദ്ദേഹം എത്തിയത്. വൈകുന്നേരം ആറ് മണിക്ക് ഗംഗാ ആരതിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ വാരണാസി സ്വർദേവ് മഹാമന്ദിർ സന്ദർശിച്ച…