Headlines

ദേശീയ ഷൂട്ടിംഗ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു

  ഇന്ത്യൻ ഷൂട്ടിംഗ് താരം കൊണിക ലായക് ആത്മഹത്യ ചെയ്ത നിലയിൽ കൊൽക്കത്തയിലെ ഹോസ്റ്റൽ മുറിയിലാണ് 26കാരിയായ കൊണികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഷൂട്ടിംഗ് താരമാണ് കൊണിക റൈഫിൾ ഇല്ലാത്തതിനാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊണിക. ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിൾ സമ്മാനിച്ചതോടെയാണ് കൊണിക വാർത്തകളിൽ ഇടം നേടിയത്. സംസ്ഥാനതലത്തിൽ നാല് സ്വർണം നേടിയ താരമാണ് ഇവർ

Read More

പെഗാസസ് ഫോൺ ചോർത്തൽ: ബംഗാൾ സർക്കാരിന്റെ സമാന്തര അന്വേഷണത്തിനെതിരെ സുപ്രീം കോടതി

  പെഗാസസ് ഫോൺ ചോർത്തലിൽ പശ്ചിമ ബംഗാൾ സർക്കാരിന്റെ സമാന്തര അന്വേഷണത്തിനെതിരെ സുപ്രീം കോടതി. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ സമിതിയുടെ അന്വേഷണത്തിനെതിരെയാണ് സുപ്രീം കോടതി വിമർശനമുന്നയിച്ചത്. സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടും എന്തിനാണ് ജുഡീഷ്യൽ പാനൽ അന്വേഷണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു കേസിന്റെ രേഖകൾ നൽകാനും കോടതി ആവശ്യപ്പെട്ടു. ബംഗാൾ സർക്കാർ സമാന്തര അന്വേഷണം നടത്തുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിമർശനം.

Read More

ഗുജറാത്തിലെ കെമിക്കൽസ് ഫാക്ടറിയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

  ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്‌ളൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. രണ്ട് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം വരെ പ്രകമ്പനം കൊണ്ടു പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ജി എൽ എഫിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്.

Read More

മുഖ്യമന്ത്രി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു; അഭിനന്ദനവുമായി ശശി തരൂർ എംപി

  വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എംപി. കേരളത്തിന്റെ വികസനത്തിന് തടസ്സമായ കാര്യങ്ങളെ മാറ്റാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നുവെന്നും തരൂർ പറഞ്ഞു. ലുലു മാളിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ സാക്ഷി നിർത്തിയായിരുന്നു തരൂരിന്റെ അഭിനന്ദനം സംസ്ഥാനം വ്യവസായ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹമനസ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം…

Read More

13 ദിവസം കൊണ്ട് പാക്കിസ്ഥാൻ മുട്ടുകുത്തി; 1971ലെ യുദ്ധ വിജയ സ്മരണയിൽ രാജ്യം

1971 ലെ യുദ്ധവിജയത്തിന്റെ ഓർമ പുതുക്കി രാജ്യം. പാക്കിസ്ഥാൻ അധിനിവേശത്തിൽ നിന്നും ബംഗ്ലാദേശിനെ മോചിപ്പിച്ചതിന്റെ അമ്പതാം വാർഷികമായ ഇന്ന് വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരമർപ്പിച്ചു. ഡൽഹിയിലെ വാർ മെമ്മോറിയലിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സേനാ തലവൻമാരും പങ്കെടുത്തു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നടക്കുന്ന പരിപാടികളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മുഖ്യാതിഥി. വെറും 13 ദിവസം കൊണ്ടാണ് ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയത്. 93,000 പാക്…

Read More

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാൻ തീരുമാനം; കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

സ്ത്രീകളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള നിർദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 2020ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം പ്രഖ്യാപിച്ചത്. നിയമഭേദഗതി പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ കൊണ്ടുവന്നേക്കും. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. നിലവിൽ സ്ത്രീകളുടെ വിവാഹ പ്രായം 18ഉം പുരുഷൻമാരുടെ വിവാഹ പ്രായം 21ഉം ആണ്.  

Read More

കർഷകരെ വണ്ടിയിടിച്ച് കൊന്ന മകനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനെ മർദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി

  ലഖിംപൂർഖേര കൂട്ടക്കൊലപാതക കേസിലെ പ്രതിയായ മകനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനെ മർദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി അജയ് മിശ്ര. മാധ്യമപ്രവർത്തകനെ മന്ത്രി കോളറിൽ പിടിച്ച് തള്ളുന്നതും മൈക്ക് ഓഫ് ചെയ്യാൻ ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ വധശ്രമത്തിന് കൂടി കേസെടുത്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യമാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. ഇത്തരം മണ്ടത്തരങ്ങൾ ചോദിക്കരുത്, നിങ്ങൾക്ക് ഭ്രാന്താണോയെന്നും ചോദിച്ചാണ് കേന്ദ്രമന്ത്രി മാധ്യമപ്രവർത്തകനെ ഉപദ്രവിച്ചത്.

Read More

കെ റെയിൽ പദ്ധതിക്കെതിരെ എടുത്തു ചാടേണ്ടതില്ലെന്ന് ശശി തരൂർ എംപി; പദ്ധതിക്ക് രണ്ട് വശമുണ്ട്

  കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്തു ചാടേണ്ടതില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. അതേസമയം തന്റെ നിലപാട് വ്യക്തിപരമാണെന്നും തരൂർ പറഞ്ഞു. പദ്ധതിക്ക് രണ്ട് വശമുണ്ട്. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യം. പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ല പദ്ധതിയെ കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് തന്റെ നിലപാട്. പദ്ധതിക്കെതിരായ പ്രതിപക്ഷ നിവേദനത്തിൽ തരൂർ ഒപ്പിട്ടിരുന്നില്ല. നിവേദനത്തിൽ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന് വ്യാഖ്യാനിക്കേണ്ട. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും…

Read More

ലഖിംപൂർ ഖേരി: കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രക്കെതിരെ വധശ്രമത്തിന് കൂടി കേസെടുത്തു

  ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുള്ള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിർദേശപ്രകാരമാണ് നടപടി. കർഷകരുടെ മേൽ വാഹനം ഇടിച്ചുകയറ്റിയത് മനപ്പൂർവമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റിപ്പോർട്ട് പരിഗണിച്ചാണ് ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകൾ ചുമത്തിയത്. ഐപിസി 307, 326, 334 വകുപ്പുകൾ കൂടിയാണ് ഇയാൾക്കെതിരെ ചുമത്തിയത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു അതേസമയം…

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: എ പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി, കുടുംബത്തിന് ധനസഹായം

  കൂനൂരിൽ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സർക്കാർ. പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനും ധനസഹായമായി അഞ്ച് ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപയും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു സാധാരണനിലയിൽ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർക്കാണ് ജോലി നൽകാൻ നിയമാവലിയുള്ളത്. എന്നാൽ പ്രദീപിന് പ്രത്യേക പരിഗണന നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം സന്നദ്ധനായി…

Read More