തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും സർക്കാർ ഹാക്ക് ചെയ്തു: പ്രിയങ്ക ഗാന്ധി
തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന ആരോപണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എൻഫോഴ്‌സ്‌മെന്റ്, ഇൻകംടാക്‌സ് റെയ്ഡുകളെ കുറിച്ചും ഫോൺ ചോർത്തലിനെ കുറിച്ചും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ഫോൺ ചോർത്തൽ മാത്രമല്ല അവർ എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വരെ ഹാക്ക് ചെയ്തു. അവർക്ക് വേറെ പണിയൊന്നുമില്ലേ എന്നും പ്രിയങ്ക ചോദിച്ചു സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കഴിഞ്ഞ ദിവസം യുപി സർക്കാരിനെതിരെ ഫോൺ ചോർത്തൽ ആരോപണം ഉന്നയിച്ചിരുന്നു….
