ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. മാനന്തവാടി തലപ്പുഴ സ്വദേശി ജിതിൻ ജോസ്(27), കോട്ടയം വലകമറ്റം സ്വദേശി സോനു സോണി(27) എന്നിവരാണ് മരിച്ചത്. ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് സമീപത്തെ സർവീസ് റോഡിലായിരുന്നു അപകടം
ഹൊസ്‌കൂരിലെ താമസ സ്ഥലത്തേക്ക് ഇരുവരും ബൈക്കിൽ പോകവെ എതിർ വശത്ത് നിന്നുവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജിതിൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന ശരത്, സന്തോഷ് എന്നിവർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.