കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദാണ്(23) പിടിയിലായത്. ബംഗളൂരുവിൽ എൽ എൽ ബി വിദ്യാർഥിയാണ് മുഹമ്മദ്. ന്യൂ ഇയർ പാർട്ടിക്കായി വിശാഖപട്ടണത്ത് നിന്നാണ് ഇയാൾ രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയത്.
ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള ബസിലാണ് ഹാഷിഷ് ഓയിലുമായി മുഹമ്മദ് വന്നത്. അങ്കമാലി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദിനെ പിടികൂടിയത്. ഇടപ്പള്ളിയിൽ വെച്ച് മറ്റൊരാൾക്ക് കൈമാറാൻ മാത്രമാണ് തനിക്ക് നിർദേശമുണ്ടായിരുന്നുള്ളുവെന്ന് മുഹമ്മദ് പോലീസിനോട് പറഞ്ഞു. ഇയാൾ കടത്തുസംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും പോലീസ് പറയുന്നു.