കേരളം വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിൽ: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

  കാസർകോട്: കേരളം വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്‌കൂളുകളും കോളജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും രാഷ്ട്രപതി കേരളത്തെ പ്രശംസിച്ചു. കേരളം പഠനമേഖലയില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണെ ന്നും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള യുനെസ്കോയുടെ ആഗോള പഠന നഗര ശൃംഖലയിൽ കേരളത്തില്‍നിന്ന് തൃശൂരും നിലമ്പൂരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേരളീയരുടെ സാക്ഷരത വര്‍ധിപ്പിക്കാന്‍ പിഎന്‍ പണിക്കര്‍…

Read More

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍

  സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. പദ്ധതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്തമാണ്. പരിസ്ഥിതി നാശം, നഷ്ടപരിഹാരം എന്നിവയില്‍ നിലപാട് വ്യക്തമാക്കണമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു എംപിയുടെ പ്രതികരണം. കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തരൂര്‍ എം.പി ഒപ്പുവച്ചിരുന്നില്ല. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.  

Read More

സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

  ഗുരുവായൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

Read More

വിവാഹ പ്രായ ഏകീകരണ ബില്ല് ലോക്‌സഭയിൽ; കീറിയെറിഞ്ഞ് പ്രതിഷേധിച്ച് പ്രതിപക്ഷം

  പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ലോക്‌സഭയിൽ ബില്ല് അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷം ബില്ല് അവതരണത്തെ തടസ്സപ്പെടുത്താനായി ബഹളമുയർത്തി പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു. കൂടിയാലോചിക്കാതെയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബില്ലിന് ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം ബില്ല്…

Read More

തൃശ്ശൂരിൽ കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

  തൃശ്ശൂരിൽ എംഎൽഎ റോഡിൽ പുഴയ്ക്കൽ പാടത്തിന് അടുത്ത കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വലിയ കവറിൽ പൊതിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടത്. ശാന്തിഘട്ടിൽ ബലിയിടാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും സർക്കാർ ഹാക്ക് ചെയ്തു: പ്രിയങ്ക ഗാന്ധി

  തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന ആരോപണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എൻഫോഴ്‌സ്‌മെന്റ്, ഇൻകംടാക്‌സ് റെയ്ഡുകളെ കുറിച്ചും ഫോൺ ചോർത്തലിനെ കുറിച്ചും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ഫോൺ ചോർത്തൽ മാത്രമല്ല അവർ എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വരെ ഹാക്ക് ചെയ്തു. അവർക്ക് വേറെ പണിയൊന്നുമില്ലേ എന്നും പ്രിയങ്ക ചോദിച്ചു സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കഴിഞ്ഞ ദിവസം യുപി സർക്കാരിനെതിരെ ഫോൺ ചോർത്തൽ ആരോപണം ഉന്നയിച്ചിരുന്നു….

Read More

20 പാക് യൂട്യൂബ് ചാനലുകളും രണ്ട് വാർത്താ വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചു

പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വാർത്താ വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. നിരന്തരം ഇന്ത്യാ വിരുദ്ധതയും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടി. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് യൂട്യൂബ് ചാനലും വാർത്താ വെബ് സൈറ്റും നിരോധിച്ചത് പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വാർത്താ വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. നിരന്തരം ഇന്ത്യാ വിരുദ്ധതയും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടി….

Read More

അനിശ്ചിതത്വം നീങ്ങി: ഗുരുവായൂരപ്പന്റെ ഥാർ അമലിന് തന്നെ

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിൽ പിടിച്ച അമൽ മുഹമ്മദിന് തന്നെ നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇടപ്പള്ളി സ്വദേശിയായ അമൽ മുഹമ്മദ് 15.10 ലക്ഷം രൂപക്കാണ് ഥാർ ലേലത്തിൽ പിടിച്ചത്. നേരത്തെ ലേല നടപടികൾ വിവാദമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് യോഗം ചേർന്നതും അമലിന് തന്നെ വണ്ടി നൽകാൻ തീരുമാനിച്ചതും ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ഗൾഫിലുള്ള അമലിന് വേണ്ടി തൃശ്ശൂർ സ്വദേശിയായ സുഭാഷ് പണിക്കരാണ് ലേലം വിളിച്ചത്. എന്നാൽ ഭരണസമിതി യോഗത്തിൽ അന്തിമ…

Read More

മൊബൈൽ മോഷണം ആരോപിച്ച് ഹരിയാനയിൽ യുവാവിനെ മർദിച്ചു കൊന്നു

  മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ഹരിയാനയിൽ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് തല്ലിക്കൊന്നു. പൽവാൽ സ്വദേശിയായ രാഹുൽ ഖാൻ(22)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാഹുലിന്റെ സുഹൃത്തുക്കളായ ആകാശ്, വിശാൽ, കലുവ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 14നാണ് സംഭവം നടന്നത്. മൊബൈൽ മോഷണം ആരോപിച്ചാണ് മൂന്ന് പേരും ചേർന്ന് രാഹുലിനെ മർദിച്ചു കൊന്നത്. ആദ്യം അപകട മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ രാഹുലിനെ സുഹൃത്തുക്കൾ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും രാഹുലിന് മർദനമേറ്റതായി…

Read More

സംസ്ഥാനത്ത് ഇന്ന് 2748 പേർക്ക് കൊവിഡ്, 33 മരണം; 3202 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 2748 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂർ 244, കണ്ണൂർ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട് 86, ഇടുക്കി 61, കാസർഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More