തൃശ്ശൂരിൽ കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

 

തൃശ്ശൂരിൽ എംഎൽഎ റോഡിൽ പുഴയ്ക്കൽ പാടത്തിന് അടുത്ത കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വലിയ കവറിൽ പൊതിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടത്. ശാന്തിഘട്ടിൽ ബലിയിടാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.