കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂനയിലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. അമ്മ രേഷ്മയെ പ്രതിയാക്കിയാണ് കുറ്റപത്രം. രേഷ്മ മാത്രമാണ് കേസിലെ പ്രതി. രേഷ്മയുടെ ഭർത്താവ് വിഷ്ണു അടക്കം 54 സാക്ഷികളാണ് കേസിലുള്ളത്.
55 പേജുള്ള കുറ്റപത്രത്തിൽ 20 പേജ് അനുബന്ധ രേഖകളാണ്. നവജാത ശിശുവിനെ ഉപേക്ഷിക്കൽ, കരുതിക്കൂട്ടിയുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് രേഷ്മക്കെതിരെയുള്ളത്.
അനന്തുവെന്ന പേരിൽ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്ന അടുത്ത ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവർ ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.