ബില്ലടച്ചില്ല; കാളിദാസ് ജയറാം അടങ്ങുന്ന സിനിമാ സംഘത്തെ ഹോട്ടലിൽ തടഞ്ഞുവെച്ചു
സിനിമാ നിർമാണ കമ്പനി ബിൽ തുക നൽകാത്തതിനെ തുടർന്ന് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്ററന്റ് ബില്ലും നൽകാത്തതിനെ തുടർന്നാണ് താരങ്ങൾ അടക്കമുള്ളവരെ തടഞ്ഞുവെച്ചത്. തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. സിനിമ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിലേക്ക് നീണ്ടതോടെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുന്നതിന് മുമ്പേ കാളിദാസ് ഹോട്ടൽ വിട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചർച്ചക്കൊടുവിൽ നിർമാണ കമ്പനി പണം…