കോൺഗ്രസിന്റെ അച്ചടക്ക സമിതി ചെയർമാനായി മുൻ പ്രതിരോധമന്ത്രിയും കേരള മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് എ.ഐ.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്. അംബിക സോണി, താരിഖ് അൻവർ, ജി. പരമേശ്വർ, ജയ് പ്രകാശ് അഗർവാൾ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
കോൺഗ്രസ് ദേശീയ നേതൃത്വത്തിലും സംസ്ഥാനങ്ങളിലും നേതൃ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് എ.ഐ.സി.സി യുദ്ധകാലാടിസ്ഥാനത്തിൽ അച്ചടക്ക സമിതി പുനസംഘടിപ്പിച്ചത്. രാജസ്ഥാൻ, പഞ്ചാബ്, കേരളം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾക്ക് പുറമെ ജമ്മു കശ്മീരിലും പാർട്ടിക്കുള്ളിൽ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.