ബംഗളൂരുവിൽ കാർ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഡിഎംകെ എംഎൽഎ വൈ പ്രകാശിന്റെ മകൻ കരുണ സാഗർ അടക്കം ഏഴ് പേർ മരിച്ചു. ഇവരുടെ ഔഡി കാറാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്.
കരുണ സാഗർ, ഭാര്യ ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയും പോസ്റ്റിലിടിച്ച് തകരുമായിരുന്നു. ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വാഹനത്തിലുണ്ടായിരുന്ന ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.