പത്തനാപുരത്തെ ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസിൽ ആക്രമണം. ഓഫീസ് ജീവനക്കാരന് വെട്ടേറ്റു. കേരളാ കോൺഗ്രസ് ബി പ്രവർത്തകൻ ബിജു പത്തനാപുരത്തിനാണ് വെട്ടേറ്റത്. മാനസികാസ്വസ്ഥ്യമുള്ള ആളാണ് ഓഫീസിലേക്ക് ഓടിക്കയറി ബിജുവിനെ വെട്ടിയത്.
രാവിലെ ആറ് മണിയോടെയാണ് സംഭവം. കയ്യിലാണ് ബിജുവിന് വെട്ടേറ്റത്. അക്രമിയെ മറ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. വിഷയത്തിൽ രാഷ്ട്രീയമില്ലെന്നാണ് നിഗമനം