രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 542 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഇതിനോടകം 3,10,26,829 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 40,026 പേർ രോഗമുക്തി നേടി. ഇതുവരെ 3,01,83,876 പേർ രോഗമുക്തി നേടി. 4,12,531 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതിനോടകം മരിച്ചത്.
നിലവിൽ 4,30,422 പേർ ചികിത്സയിൽ കഴിയുന്നു. അതേസമയം 39.53 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.