ഗുജറാത്തിൽ വൻ ലഹരിമരുന്ന് വേട്ട. പാക്കിസ്ഥാനിൽ നിന്നുള്ള ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് 77 കിലോ ഗ്രാം വരുന്ന ഹെറോയിൻ കണ്ടെത്തിയത്.
സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ള അൽ ഹുസൈൻ ബോട്ടിലാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് റിപ്പോർട്ട്. നേരത്തെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിൽ നിന്ന് 3000 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു.