അഹമ്മദാബാദ്:
ഗുജറാത്തിലെ കച്ച് തീരത്ത് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. ഭീമന്‍ ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്ററും, അറ്റ്ലാന്റിക് ഗ്രേസ് എന്നിവയാണ് ഇന്നലെ രാത്രി കൂട്ടിയിടിച്ചതെന്ന് പ്രതിരോധമന്ത്രാലയം പിആര്‍ഒ അറിയിച്ചു.
കൂട്ടിയിടിയില്‍ ചെറിയ തോതിലുള്ള എണ്ണ ചോര്‍ച്ച ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.