പര്യവേഷണത്തിനെന്ന പേരില്‍ ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുറ്റുന്നത് ആശങ്കപരത്തുന്നു. ഓപ്പണ്‍ സോഴ്സ് ഇന്‍ലിജന്‍സിന്റെ വിവരം അനുസരിച്ച് കഴിഞ്ഞ ഈ കപ്പലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ട് രണ്ട് വര്‍ഷമായി. ഇന്ത്യന്‍ നാവിക മേഖലയുടെ ഭാഗമായി നിലകൊള്ളുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന കൈകലാക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നു.
ചില കപ്പലുകള്‍ ഇപ്പോള്‍ ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപമാണുള്ളത്. മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാനിധ്യമറിയിച്ച പല കപ്പലുകളും ഇപ്പോള്‍ ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയിട്ടുണ്ട്. ഇന്തോനീഷ്യന്‍ പ്രദേശങ്ങളില്‍ സ്ഥാനം വ്യക്തമാക്കാതെയുള്ള ചൈനീസ് കപ്പലുകളുടെ സഞ്ചാരം ഇക്കഴിഞ്ഞ ആഴ്ച മുതലാണ് സംശയം ജനിപ്പിച്ചത്. ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഇല്ലാതെയാണ് ചൈനീസ് കപ്പിലുകള്‍ സഞ്ചരിക്കുന്നത്. അടുത്തിടെ ചൈനീസ് ഡ്രോണുകള്‍ മഡഗാസ്‌ക്കര്‍ കടലിടുക്കില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ട കപ്പലുകളും സംശയത്തിന്റെ നിഴലിലാകുന്നത്.