പാലക്കാട് മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. തത്തേങ്ങലത്ത് ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി
കുറച്ചുദിവസമായി പ്രദേശത്ത് ആടുകളെ കാണാതാകുന്ന സ്ഥിതിയുണ്ട്. ഇതോടെയാണ് പുലിയിറങ്ങിയെന്ന സംശയം നാട്ടുകാർക്കുണ്ടായത്. പുലിയുടെ കാൽപ്പാടുകളും പിന്നീട് ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ കാണാതായ ആടുകളുടെ അവശിഷ്ടങ്ങളും കണ്ടതോടെ പുലിയിറങ്ങിയതായി ഉറപ്പിക്കുകയായിരുന്നു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുള്ള നാട്ടുകാരുടെ ആവശ്യം ഡിഎഫ്ഒ അംഗീകരിച്ചിട്ടുണ്ട്.