Headlines

വിവാഹ ശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങി; സന്ദേശങ്ങള്‍ക്ക് മറുപടിയില്ല: ഭാര്യ ആത്മഹത്യ ചെയ്തു

  ഹൈദരാബാദ്: വിവാഹ ശേഷം ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവിന് അയച്ച സന്ദേശങ്ങളില്‍ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. 24-കാരിയായ നവവധു ഖനേജ ഫാത്തിമയാണ് ഹൈദരാബാദിലെ ചന്ദന നഗറിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഫാത്തിമയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ഇയാള്‍ സൗദിയിലേക്ക് മടങ്ങി. എന്നാല്‍ അതിന് ശേഷം ഇയാള്‍ ഭാര്യയുമായി ബന്ധപ്പെട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അയച്ച ഒരു…

Read More

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള ബില്‍ നാളെ രാജ്യസഭയില്‍

സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള ബില്‍ നാളെ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. പ്രതിപക്ഷ കക്ഷികള്‍ കടുത്ത വിയോജിപ്പ് വ്യക്തമാക്കുമ്പോഴും ബില്‍ നടപ്പു സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കാന്‍ ഇനി നാലു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. എട്ടു ബില്ലുകളാണ് ഇതിനിടെ പാസാക്കാന്‍ സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത്. ഇതില്‍ ചിലതെല്ലാം ലോക്‌സഭ പാസാക്കിയവയാണ്. ബാക്കിയുള്ള ബില്ലുകളില്‍ ഏറ്റവും പ്രധാനമായത് സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആയി ഉയര്‍ത്താനുള്ള ബില്ലും ആധാര്‍…

Read More

കാശ്മീരിലെ ഹർവാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ സേന ഭീകരനെ വധിക്കുകയായിരുന്നു.

Read More

കാശ്മീരിലെ ഹർവാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

  ജമ്മു കശ്മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ സേന ഭീകരനെ വധിക്കുകയായിരുന്നു.

Read More

ഒമിക്രോൺ വ്യാപനം വർധിക്കുന്നു, ആകെ കേസുകൾ 140 കടന്നു; കേരളത്തിലും ആശങ്ക

ഒമിക്രോൺ വ്യാപന തീവ്രത വർധിച്ചാൽ രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന സൂചന നൽകി വിദഗ്ധർ.അതേസമയം വാക്‌സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ 54 കോടിയിലേറെ പേർ രണ്ട് ഡോസ് വാക്‌സിനും 82 കോടിയിലധികം പേർ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു. അതേസമയം രാജ്യത്ത് ഒമിക്രോൺ ബാധ വർധിക്കുകയാണ്. രാജ്യത്താകെ 140ലേറെ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 24 ജില്ലകളിൽ  പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്നും ജാഗ്രത…

Read More

അഗ്നി പ്രെെം മിസെെല്‍ പരീക്ഷണം വിജയം

ഒഡീഷയിലെ ബാലസോറില്‍ അഗ്നി പ്രെെം മിസെെല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസെെലിന്റെ പ്രഹരശേഷി. അഗ്നി സിരീസിലെ ആറാമത് മിസെെലാണ് അഗ്നി പ്രെെം. ആണവ പോര്‍മുന വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസെെല്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ഡിസംബര്‍ ഏഴിന് ബ്രഹ്മോസ് മിസെെലിന്റെ സൂപ്പര്‍സോണിക് ക്രൂസ് മിസെെലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് 15 കിലോമീറ്റര്‍ ദൂരത്തില്‍ വരെ മിസെെലുകള്‍ അനായാസം നേരിടാൻ കഴിയുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

Read More

വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് കോൺഗ്രസ്; ഗൂഢനീക്കമെന്ന് കെ സി വേണുഗോപാൽ

  സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നതിനെ എതിർത്ത് കോൺഗ്രസും. ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ ബിജെപി സർക്കാരിന് ഗൂഢനീക്കമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. മറ്റ് പ്രധാന വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അജണ്ടകളുണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ബില്ലിനെ എതിർക്കുമെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും എംഐഎമ്മും അറിയിച്ചു. ഇന്ത്യയിൽ…

Read More

ഹെലികോപ്റ്റർ ദുരന്തം; വിവിഐപി യാത്രയുടെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കും: വ്യോമസേന

  വി.വി.ഐപി വിമാന യാത്രയുടെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുമെന്ന് വ്യോമസേന മേധാവി .  തമിഴ്നാട്ടിലുണ്ടായ കുനൂർ ഹെലികോപ്ടർ അപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുക . അപകടത്തിന്‍റെ കാരണം അന്വേഷണ സംഘം പരിശോധിക്കുകയാണ്. അന്വേഷണം സത്യസന്ധമായിരിക്കുമെന്നും വ്യോമസേനാ മേധാവി വി.ആർ ചൗധരി ചൂണ്ടിക്കാട്ടി . ഡിസംബര്‍ 8നാണ് ഊട്ടിയിലെ കൂനൂരിൽ ഹെലികോപ്റ്റര്‍ തകർന്ന് വീണ് അപകടമുണ്ടായത്. സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ വെല്ലിങ്ടണ്‍ യാത്രക്കിടെയായിരുന്നു ഹെലിക്കോപ്റ്റർ ദുരന്തം .  അപകടത്തില്‍ സംയുക്ത കരസേനാ മേധാവി…

Read More

വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് സിപിഎം; എന്ത് മാറ്റമാണ് ഉണ്ടാകുകയെന്ന് യെച്ചൂരി

  പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ എതിർത്ത് സിപിഎം. പ്രായപരിധി ഉയർത്തുന്നത് എന്തിനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്ത് 18 വയസ്സ് പൂർത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നൽകുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂർത്തിയാകണമെന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാൻ കഴിയുകയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് യെച്ചൂരി പറഞ്ഞു കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷമേ പാർലമെന്റിൽ നിയമത്തെ എതിർക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് പോകൂവെന്നും യെച്ചൂരി…

Read More

കോയമ്പത്തൂരിലെ 15കാരിയുടെ കൊലപാതകം: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

  കോയമ്പത്തൂരിൽ 15കാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി മാലിന്യക്കൂമ്പയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ മുത്തുകുമാറാണ് അറസ്റ്റിലായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തിൽ കയർ കുരുക്കി കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു രണ്ട് ദിവസമായി കാണാതായ കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയാിയരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന കുട്ടിയുടെ അമ്മയും ഇയാളും അടുപ്പത്തിലായിരുന്നു. അമ്മ വീട്ടിലില്ലാത്ത സമയം എത്തിയ ഇയാൾ കുട്ടിയുടെ വായിൽ…

Read More