ഒമിക്രോൺ വ്യാപനം രൂക്ഷം; ഡൽഹിയിൽ 24 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കുത്തനെ കൂടുതുന്നു. ഡൽഹിയിൽ 24 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആകെ രോഗികളുടെ എണ്ണം 200 കടന്നിട്ടുണ്ട്. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ രോഗികളും. ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നിരട്ടി ശേഷിയുള്ളതാണ് ഒമിക്രോൺ എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. ജില്ലാ, പ്രാദേശിക അടിസ്ഥാനത്തിൽ കർശന നിരീക്ഷണവും മുൻകരുതലുകളും സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട് കൊവിഡ് പ്രതിരോധത്തിന് അടിസ്ഥാന സൗകര്യം…