Headlines

നിങ്ങളെ പിന്നെ കണ്ടോളാം’ എന്ന് പറഞ്ഞ് എംഎൽഎ ഇടിച്ചു കയറുകയായിരുന്നു; കെ പി മോഹനനെ കയ്യേറ്റം ചെയ്തിട്ടില്ല , സമരസമിതി

കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡയാലിസിസ് സെന്റർ സമരസമിതി. ഉദ്ഘാടനത്തിനെത്തുന്ന എംഎൽഎയോട് പരാതി പറയാനാണ് കാത്തിരുന്നത്. നിങ്ങളെ പിന്നെ കണ്ടോളാം എന്ന് പറഞ്ഞ് എംഎൽഎ ഇടിച്ചു കയറുകയായിരുന്നു. കുടിവെള്ള പ്രശ്നമാണെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും നാട്ടുകാർ പറഞ്ഞു.

എംഎൽഎയും, സിപിഐഎമ്മും, നഗരസഭയും ആദ്യഘട്ടം മുതൽ ഡയാലിസിസ് സെന്ററിന് അനുകൂലമായിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി അങ്കണവാടിയിലെ മണ്ണിലേക്കാണ് ഡയാലിസിസ് സെന്ററിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുക്കിയിരുന്നത്. കാട്ടിലെ ചെടികളെല്ലാം കരിഞ്ഞ് തുടങ്ങിയപ്പോഴാണ് ജനകീയ സമരസമിതി രൂപീകരിക്കുന്നതും സമരം തുടങ്ങുന്നതും. പ്രദേശത്തെ 13 ഓളം കിണറുകളാണ് മലിനമായിരിക്കുന്നത്. ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം നിർത്തിയില്ലെങ്കിൽ ഇതിലും കൂടുതൽ കിണറുകൾ മലിനമാകും. ശാശ്വത പരിഹാരം കാണുകയാണ് ആവശ്യമെന്ന് സമരസമിതി വ്യക്തമാക്കി.

അതേസമയംണ്, 2020 മാർച്ചിലാണ് കരിയാട് അഭയ എന്ന പേരിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചത്. ആദ്യം പരാതികളില്ലാതെ നാട്ടുകാരുടെ പിന്തുണ യോടെ ആയിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. എന്നാൽ പിന്നീട് ഡയാലിസിസ് സെന്ററിൽ നിന്നുള്ള മലിനജലം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് മണ്ണിൽ ഒഴുക്കിയെന്നാണ് ആരോപണം. ഏറെ വൈകാതെ പ്രദേശവാസികളുടെ കിണറുകളിൽ അത് കലർന്നെന്നും നാട്ടുകാർ പറയുന്നു.വിഷയം ചർച്ച ചെയ്യാൻ ഞായറാഴ്ച്ച പ്രദേശത്ത് എം എൽ എയുടെ നേതൃത്വത്തിൽ യോഗം ചേരും.