ജമ്മു കശ്മീർ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു; ഇതിലും ഭേദം രാജഭരണമായിരുന്നു: ഗുലാം നബി ആസാദ്
ജമ്മു കശ്മീരിൽ കഴിഞ്ഞ രണ്ടര വർഷമായി വികസന മുരടിപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വിഷയത്തിൽ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗുലാം നബി ആസാദ്. ‘ ഇതിലും ഭേദം രാജഭരണമായിരുന്നു’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജമ്മു കശ്മീരിൽ നിലനിന്നിരുന്ന ദർബാർ മൂവ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന തലസ്ഥാനം ആറു മാസം കൂടുമ്പോൾ മാറ്റുന്ന സമ്പ്രദായത്തെ താൻ പിന്താങ്ങുന്നതായും അദ്ദേഹം പറഞ്ഞു. 1872 ൽ മഹാരാജ ഗുലാബ് സിങ് തുടങ്ങിവെച്ച…