ലുധിയാന സ്‌ഫോടനം: പഞ്ചാബിൽ അതീവ ജാഗ്രതാ നിർദേശം, ഭീകരാക്രമണമെന്ന് പോലീസ്

 

ലുധിയാന സ്‌ഫോടനം: പഞ്ചാബിൽ അതീവ ജാഗ്രതാ നിർദേശം, ഭീകരാക്രമണമെന്ന് പോലീസ്

ലുധിയാന ജില്ലാ കോടതിയിൽ നടന്ന സ്‌ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവ ജാഗ്രതാ നിർദേശം. ലുധിയാനയിൽ ജനുവരി 13 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എൻ എസ് ജി സംഘം പ്രദേശത്ത് പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കൾ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് ഇന്ന് വരും. ഭീകരാക്രമണമാണ് നടന്നതെന്ന് പഞ്ചാബ് പോലീസ് പറയുന്നു

ഖലിസ്ഥാൻ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ചാവേറാക്രമണമാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇക്കാര്യം അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളാണ് സ്‌ഫോടനം നടത്താൻ എത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. അഞ്ച് പേർക്ക് പരുക്കേറ്റിരുന്നു