ജമ്മു സ്‌ഫോടനം: ഭീകരാക്രമണമെന്ന് സ്ഥിരീകരണം; സ്‌ഫോടക വസ്തുക്കളുമായി ലഷ്‌കർ ഭീകരനും പിടിയിൽ

 

ജമ്മു വിമാനത്താവളത്തിൽ നടന്ന സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. ഡ്രോൺ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കൾ വർഷിച്ചതായാണ് സംശയം. സംയുക്ത അന്വേഷണം നടക്കുകയാണെന്നും ഡിജിപി പറഞ്ഞു

ഇന്ന് സ്‌ഫോടക വസ്തുക്കളുമായി ലഷ്‌കർ ഭീകരനെ പിടികൂടിയിട്ടുണ്ട്. വൻ സ്‌ഫോടന ശ്രമമാണ് തകർത്തതെന്ന് ഡിജിപി പറഞ്ഞു. തിരക്കുള്ള സ്ഥലത്ത് സ്‌ഫോടനം നടത്താനായിരുന്നു ഇയാളുടെ പദ്ധതി. അഞ്ച് കിലോ ഐഇഡി ഇവരിൽ നിന്ന് പിടിച്ചെടുത്തു.

സ്‌ഫോടനത്തിന് പിന്നാലെ ശ്രീനഗറിലും പഠാൻകോട്ടിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വ്യോമസേനയും അന്വേഷണം പ്രഖ്യാപിച്ചു. എയർ മാർഷൽ വിക്രം സിംഗ് അന്വേഷണത്തിന് നേതൃത്വം നൽകും.