സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 880 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 87,000 രൂപയിലെത്തി. ഗ്രാമിന് 110 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 10,875 രൂപയിലെത്തി ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞമാസം 86,760 രൂപയിലെത്തി സർവകാല റെക്കോർഡിലെത്തിയിരുന്നു സ്വർണവില. ഇതിന് പിന്നലായെണ് ഈ മാസം ആദ്യം തന്നെ 87,000ലേക്ക് കടന്നത്. കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില.
സെപ്റ്റംബർ 9 നാണ് വില എൺപതിനായിരം പിന്നിട്ടത്.ഒരു പവൻ്റെ ആഭരണം വാങ്ങാൻ 1 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്ക്. ജിഎസ്ടിയും പണിക്കൂലിയും കൂട്ടുമ്പോൾ ഒരു പവൻ ആഭരണത്തിൻ്റെ വില ഒരു ലക്ഷം കടക്കും. ആഗോള സാഹചര്യങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. അതിനൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങൾ വരാനിരിക്കുന്നതും ഡിമാന്റ് ഉയർത്തിയിട്ടുണ്ട്.