മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; 260 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
വയനാടിന് 260 കോടി രൂപയുടെ കേന്ദ്രസഹായം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത അധികാര സമിതിയാണ് തുക അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കേരളം പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഗ്രാന്റ് കേരളത്തിന് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കേന്ദ്രം പണം അനുവദിച്ചില്ലായിരുന്നു. പകരം പലിശ രഹിത വായ്പയാണ് അനുവദിച്ചത്. ഇത് മതിയാകില്ലെന്ന് കേന്ദ്രത്തെ കേരളം അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍…
