Headlines

ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് തര്‍ക്കം; മാതാവിനെ കുത്തി 17കാരി; പരുക്കേറ്റത് മഹിളാ കോണ്‍ഗ്രസ് നേതാവിന്

ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആലപ്പുഴയില്‍ മാതാവിനെ പതിനേഴുകാരി കുത്തിപരുക്കേല്‍പ്പിച്ചു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൊബൈല്‍ ഫോണിന്റെ സ്ഥിരമായ ഉപയോഗം അമ്മ വിലക്കിയിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇന്ന് ആക്രമണത്തില്‍ കലാശിച്ചത്. പ്രകോപിതയായ പെണ്‍കുട്ടി അമ്മയുടെ കഴുത്തിലേക്ക് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയ ഇവര്‍ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മഹിളാ കോണ്‍ഗ്രസിന്റെ ആലപ്പുഴയിലെ പ്രധാനപ്പെട്ട നേതാവ് കൂടിയാണ് കുത്തേറ്റ യുവതി.