Headlines

‘സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് എന്ത് സംഭാവന നല്‍കി? ‘; ആര്‍എസ്എസ് ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ വിമര്‍ശിച്ച് എഎപി

ആര്‍എസ്എസ് ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് എഎപി. ആര്‍എസ്എസിന്റെ ശരിയായ ചരിത്രം തന്നെ പഠിപ്പിക്കണം. സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് എന്ത് സംഭാവനയാണ് നല്‍കിയതെന്നും ആം ആദ്മി പാര്‍ട്ടി ചോദിച്ചു. ആര്‍എസ്എസിന്റെ ചരിത്രമെന്ന് പറഞ്ഞ് എന്താണ് ഉള്‍പ്പെടുത്തുക എന്നതാണ് എഎപി നേതാവ് സൗരവ് ഭരദ്വാജിന്റെ ചോദ്യം.

ആര്‍എസ്എസ് പ്രത്യയശാസ്ത്രം ഉള്‍പ്പെടെ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായാണ് ആലോചന. ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. 12-ാം ക്ലാസുവരെയുള്ള ആര്‍എസ്എസ് പഠഭാഗമാകുക.

വിദ്യാര്‍ഥികളില്‍ പൗരബോധവും സമൂഹികബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രനീതി എന്ന പരിപാടിയെന്നും അതിന്റെ ഭാഗമായിട്ടാണ് ആര്‍എസ്എസിനെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. മൗലിക കടമകളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.