ഒമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് മുംബൈയും. രാത്രി കർഫ്യൂ, വിവാഹാഘോഷങ്ങൾക്ക് നിയന്ത്രണം ഉൾപ്പെടെ നിയന്ത്രണങ്ങളാണ് മുംബൈയിൽ ഏർപ്പെടുത്താനൊരുങ്ങുന്നത്.
മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒമിക്രോൺ കേസുകളിൽ 50 ശതമാനവും മുംബൈയിൽ നിന്നായതിന്‍റെ പശ്ചാത്തലത്തിൽ ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻറേതാണ് (ബി.എം.സി) തീരുമാനം. വെള്ളിയാഴ്ച്ച ഉച്ചയോടെ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങും. ഇതിൽ രാത്രി കർഫ്യൂ അടക്കം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.