Headlines

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല; തീയതി ഉടൻ പ്രഖ്യാപിക്കും

  അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്താഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ആരോഗ്യവകുപ്പ് മന്ത്രാലയം ശുപാർശ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുകൂല സാഹചര്യമാണോയെന്ന് കമ്മീഷൻ ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ 70 ശതമാനം മുതൽ 100 ശതമാനം വരെയാളുകൾ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി കമ്മീഷനെ അറിയിച്ചു പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ…

Read More

രാജ്യത്ത് രണ്ട് വാക്‌സിനുകൾക്ക് കൂടി അടിയന്തര ഉപയോഗത്തിനായി ശുപാർശ

  രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ ഡിസിജിഐ വിദഗ്ധ സമിതി ശുപാർശ ചെയ്തു. കൊവോവാക്‌സിനും കോർബെവാക്‌സിനുമാണ് അടിയന്തര അനുമതിക്കുള്ള ശുപാർശ. സീറം ഇൻസ്റ്റിസ്റ്റ്യൂട്ടിന്റേതാണ് കൊവോവാക്‌സിൻ. ബയോളജിക്കൽ ഇ ആണ് കോർബെവാക്‌സിൻ നിർമിക്കുന്നത്. കൊവിഡ് ചികിത്സക്കുള്ള മരുന്നായ മോൾനുപിറവിക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

Read More

മിഷനറീസ് ഓഫ് ചാരിറ്റി; അക്കൗണ്ടുകൾ മരവിപ്പിക്കാൻ സന്യാസ സഭ എസ് ബി ഐയോട് ആവശ്യപ്പെട്ടിരുന്നു: കേന്ദ്രസർക്കാർ

  അക്കൗണ്ടുകൾ മരവിപ്പിക്കാൻ സന്യാസ സഭ എസ് ബി ഐയോട് ആവശ്യപ്പെട്ടിരുന്നെന്ന് കേന്ദ്രസർക്കാർ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രസർക്കാർ വിശദീകരണം നൽകി. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലെ നടപടി പാവപ്പെട്ടവർക്കുള്ള ക്രൂരമായ ക്രിസ്‌മസ്‌ സമ്മാനമെന്ന് കൊൽക്കത്ത അതിരൂപത. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പറയുന്നു. മിഷനറീസ്…

Read More

ഇന്ത്യയിൽ ഒ.ടി.ടി യുദ്ധം; നെറ്റ്​ഫ്ലിക്സിനെ വെല്ലാൻ പ്ലാൻ നിരക്ക്​ കുറച്ച്​ ഹോട്​സ്റ്റാർ

  ഇന്ത്യയിൽ നിന്ന്​ കൂടുതൽ വരിക്കാരെ സ്വന്തമാക്കാനായി നെറ്റ്​ഫ്ലിക്സ്​ കഴിഞ്ഞ ദിവസമായിരുന്നു അവരുടെ സബ്​സ്ക്രിപ്​ഷൻ പ്ലാനുകളിൽ വലിയ കുറവ്​ വരുത്തിയത്​. അതിൽ തന്നെ ഏറ്റവും ജനപ്രീതി നേടിയത്​ 149 രൂപയുടെ പുതിയ മൊബൈൽ ഒൺലി പ്ലാനായിരുന്നു. ആമസോൺ പ്രൈം അവരുടെ പ്ലാനുകളിൽ 50 ശതമാനത്തോളം വർധനവ്​ വരുത്തിയ സമയത്തായിരുന്നു നെറ്റ്​ഫ്ലിക്സിന്‍റെ അപ്രതീക്ഷിത നീക്കം. എന്നാലിപ്പോൾ, നെറ്റ്​ഫ്ലിക്സിനെ വെല്ലാൻ കിടിലൻ സബ്​സ്ക്രിപ്​ഷൻ പ്ലാനുമായി എത്തിയിരിക്കുകയാണ്​ ഡിസ്നി പ്ലസ്​ ഹോട്​സ്റ്റാർ. 99 രൂപയ്ക്കാണ്​ ഹോട്​സ്റ്റാർ മൊബൈൽ-ഒൺലി പ്ലാൻ നൽകുക. 499…

Read More

ഒമിക്രോൺ വ്യാപനം: നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കേന്ദ്രം

  ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ കർശന നിയന്ത്രണം തുടരാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകി. ഇതുസംബന്ധിച്ച നോട്ടീസ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 578 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിലേറ്റവും കൂടുതൽ രോഗികൾ ഡൽഹിയിലാണ്. സംസ്ഥാനത്ത് 142 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

Read More

ഒമിക്രോണ്‍ വ്യാപനം; നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കർശനമായി പിന്തുടരാനാണ് നിർദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകി. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ അനുദിനം വർധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രതയിലാണ് രാജ്യം. ഇതുവരെ 578 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടുതൽ…

Read More

കുട്ടികളുടെ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ

കുട്ടികളുടെ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ. 15-18 വയസ് വരെയുള്ളവർക്ക് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം. 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ജനുവരി 3 മുതൽ ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഭാരത് ബയോടെക്കിന്റെ രണ്ടു ഡോസ് കോവാക്സിൻ അല്ലെങ്കിൽ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് സൈകോവ് ഡി വാക്സിനാണ് കുട്ടികള്‍ക്കു നല്‍കുക. ആരോഗ്യ പ്രവർത്തകർക്കും…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 6531 പേർക്ക് കൂടി കൊവിഡ്; 315 മരണം

  രാജ്യത്ത് 24 മണിക്കൂറിനിടെ 6531 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 7141 പേർ രോഗമുക്തരായി. 315 മരണങ്ങൾ കൂടി കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,79,997 ആയി. 3,47,93,333 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 0.87 ശതമാനമാണ്. അതേസമയം രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 578 ആയി. 151 പേർ രോഗമുക്തി നേടി. ഡൽഹിയാണ് നിലവിൽ ഒമിക്രോൺ രോഗബാധിതുടെ…

Read More

ഒമിക്രോൺ വ്യാപനം: ഡൽഹിയിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു

  ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ. ഹരിയാന, യുപി എന്നീ അയൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തും രാത്രി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ പുതുവത്സരാഘോഷങ്ങൾ അടക്കം അവതാളത്തിലാകും ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നതിൽ രണ്ട് ദിവസം മുമ്പ് തന്നെ ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 79 കേസുകളാണ് ഡൽഹിയിൽ…

Read More

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 400 കടന്നു

  രാജ്യത്ത് ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്നു. 17 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 422 പേ​ർ​ക്ക്​​ ​അ​സു​ഖം സ്ഥി​രീ​ക​രി​ച്ചു. 130 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 108ലെ​ത്തി. ഡ​ൽ​ഹി​യി​ൽ 79 കേ​സു​ക​ൾ. ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​കു​തി പേ​രും ര​ണ്ടു ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​ണെ​ന്നാ​ണ്​ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ്​ മെ​ഡി​ക്ക​ൽ റി​സ​ർ​ച്​ (ഐ.​സി.​എം.​ആ​ർ) ​ക​​ണ്ടെ​ത്ത​ൽ. 183 ഒ​മി​ക്രോ​ൺ ബാ​ധി​ത​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ആ​ർ​ക്കും ഗു​രു​ത​ര പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. 73 ശ​ത​മാ​നം പേ​രും ഒ​രു ല​ക്ഷ​ണ​വും ​പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല….

Read More