ഒമിക്രോൺ വ്യാപനം: ഡൽഹിയിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു

 

ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ. ഹരിയാന, യുപി എന്നീ അയൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തും രാത്രി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ പുതുവത്സരാഘോഷങ്ങൾ അടക്കം അവതാളത്തിലാകും

ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നതിൽ രണ്ട് ദിവസം മുമ്പ് തന്നെ ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 79 കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 23 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 290 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.