മലബാർ, മാവേലി എക്‌സ്പ്രസുകളിൽ ജനറൽ കോച്ചുകൾ ജനുവരി ഒന്ന് മുതൽ
മാവേലി, മലബാർ എക്‌സ്പ്രസുകൾ അടക്കം നാല് ട്രെയിനുകളിൽ കൂടി ജനറൽ കോച്ചുകൾ അനുവദിച്ചു. ഇതോടെ ഈ ട്രെയിനുകളിൽ റിസർവേഷൻ കൂടാതെയും യാത്ര ചെയ്യാനാകും. കൊവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചപ്പോൾ ഈ വണ്ടികൾ സ്‌പെഷ്യൽ സർവീസായി മാത്രമാണ് ഓടിയിരുന്നത് 16603, 16604 മംഗളൂരു-തിരുവനന്തപുരം, തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്‌മെന്റുകളും രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് കം ബ്രേക്ക് അപ് വാനുകളും ശനിയാഴ്ച മുതൽ കൂടുതലായുണ്ടാകും. 12601, 12602 ചെന്നൈ സെൻട്രൽ-മംഗളൂരു,…
