തമിഴ്‌നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു
തമിഴ്‌നാട് ശിവില്ലിപുത്തൂരിന് സമീപം പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. മധുര റോഡിലെ നഗലാപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നിർമാണ ശാലയാണിത്. കെമിക്കൽ ബ്ലൻഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകട സമയത്ത് 20 പേർ കമ്പനിയിലുണ്ടായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പത്ത് പേർക്ക് പരുക്കേറ്റു. ശിവകാശി മേട്ടുപാടി സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
