ഒമിക്രോണിനെ പ്രതിരോധിക്കാന്‍ രാത്രി നിയന്ത്രണം പ്രതിവിധിയല്ല; സൗമ്യ സ്വാമിനാഥന്‍

 

ന്യുഡല്‍ഹി: കൊവിഡ് വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിന് ശാസ്ത്രീയ സമീപനം രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍.

രാത്രികാലങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം കൊവിഡ് പ്രതിരോധത്തിന് സഹായിക്കുമെന്നത് തെളിഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.