കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനവും: കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനങ്ങൾ
ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനൊപ്പം കൊവിഡ് വ്യാപനവും രൂക്ഷമായതോടെ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. പഞ്ചാബും ബിഹാറും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താനും വിവിധ സംസ്ഥാനങ്ങൾ ആലോചിക്കുന്നുണ്ട് രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കാമെന്ന് കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിൽ ഇന്നലെ 2731 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1489 പേരും ചെന്നൈയിലാണ്. ചെന്നൈ ട്രേഡ് സെന്റർ വീണ്ടും കൊവിഡ് ആശുപത്രിയാക്കി മാറ്റി. 904 കിടക്കകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിൽ…
