രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക്; മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോൺ

  രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണു ദൃശ്യമാകുന്നതെന്നു കോവിഡ് വാക്സിൻ ടാസ്ക് ഫോഴ്സ് മേധാവി ഡോ. എൻ.കെ.അറോറ. മെട്രോ നഗരങ്ങളിൽ ഒമിക്രോൺ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ ആകെ കേസുകളുടെ 75 ശതമാനവും ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. തുടര്‍ന്നും ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ…

Read More

ലഡാക്കിൽ ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനയുടെ പാലം നിർമാണം; സാറ്റലൈറ്റ് ദൃശ്യം പുറത്ത്

അരുണാചൽപ്രദേശിലെ നിർമാണപ്രവൃത്തികൾക്കു പിറകെ ലഡാക്കിലും ചൈനയുടെ കൈയേറ്റശ്രമങ്ങൾ. കിഴക്കൻ ലഡാക്കിലെ പാങ്ങോങ് സോ തടാകത്തിൽ ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തി ചൈന പാലം നിർമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യം പുറത്ത്. ജിയോ ഇന്റലിജൻസ് വിദഗ്ധനായ ഡാമിയൻ സിമണിനു ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ചൈനയുടെ പാലം നിർമാണത്തിന്റെ സൂചനയുള്ളത്. പാങ്കോങ് തടാകത്തിന്റെ ചൈനയുടെ അധീനതയിലുള്ള ഭാഗത്താണ് ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം നിർമാണം പുരോഗമിക്കുന്നതെന്നാണ് വിവരം. പാലം വരുന്നതോടെ മേഖലയിൽ സൈനിക നടപടിയുണ്ടായാൽ അതിവേഗത്തിലുള്ള സൈനിക, ആയുധവിന്യാസത്തിന് ചൈനയെ ഇത് സഹായിക്കുമെന്നുറപ്പാണ്. ഡാമിയൻ സിമൺ…

Read More

ലഖിംപൂർ ഖേരി കേസ്; കുറ്റപത്രം സമർപ്പിച്ചു

ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയാണ് മുഖ്യപ്രതി. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. 5000 പേജുള്ള ചാർജ് ഷീറ്റാണ് സമർപ്പിച്ചത്. കേസിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ആശിഷ് മിശ്രയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആയുധം ഉപയോഗിച്ചുള്ള വധശ്രമത്തിന്റെ പേരിലുള്ള വകുപ്പുകളും കുറ്റപത്രത്തിൽ ചുമത്തിയിട്ടുണ്ട്. പ്രതിപട്ടികയിൽ അജയ് കുമാർ മിശ്രയുടെ ബന്ധുവായ വീരേന്ദ്ര ശുക്ളയും…

Read More

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളകൾ വിരണ്ടോടി; അമ്പതോളം പേർക്ക് പരുക്കേറ്റു

തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകൾ വിരണ്ടോടി അമ്പതോളം പേർക്ക് പരിക്ക്. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവമുണ്ടായത്. വിരണ്ടോടിയ ഒരു കാളയുടെ പരിശീലകന് ഗുരുതര പരിക്കു പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള കുറുകെ വന്ന ബെക്കിലിടിച്ച് ബെക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപ്പേട്ട്, കൃഷ്ണഗിരി ജില്ലകളിൽ നിന്നായി 500 ലേറെ കാളകളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കൊണ്ട് വന്നിരുന്നു. 1000 ലേറെ പേർ പരിപാടി…

Read More

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷം: 24 മണിക്കൂറിനിടെ 33,750 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് മുപ്പതിനായിരത്തിൽ മുകളിലെത്തുന്നത്. 24 മണിക്കൂറിനിടെ 123 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് 10,846 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. ഇതോടെ നിലവിൽ 1,45,582 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 3,42,95,407 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,81,893 ആയി ഉയർന്നു കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട്ട്…

Read More

പെഗാസസ്; ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി വിദഗ്ധ സമിതി

  പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. [email protected] എന്ന ഈ മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടതെന്ന് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അറിയിച്ചു. പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടെന്ന് സംശയിക്കുന്ന ഫോണുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും വിദഗ്ധ സമിതി അറിയിച്ചിട്ടുണ്ട്. 142ഓളം പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്ന് ദി വയര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചോര്‍ത്തപ്പെട്ടുവെന്ന് സംശയിക്കപ്പെടുന്ന ചില സെല്‍ഫോണുകള്‍ ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ സെക്ക്യൂരിറ്റി ലാബില്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതായും ദി…

Read More

അനുമതിയില്ലാതെ സ്​പൈസ്​ ജെറ്റ്​ വിമാനം പറന്നുയർന്നു; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: എയർട്രാഫിക്​ കൺട്രോളറുടെ (എ.ടി.സി) അനുമതിയില്ലാതെ സ്​പൈസ്​ ജെറ്റ്​ യാത്രക്കാരുമായി പറന്നുപൊങ്ങി. 2021 ഡിസംബർ 30ന്​ ഗുജറാത്തിലെ​ രാജ്​കോട്ട് വിമാനത്താവളത്തിലായിരുന്നു​ സംഭവം. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. രാജ്​കോട്ടിൽ നിന്ന്​ ഡൽഹിയിലേക്കുള്ളതായിരുന്നു വിമാനം. അന്വേഷ​ണം പൂർത്തിയാകുന്നതുവരെ വിമാനം പറത്തിയ പൈലറ്റുമാർ ജോലിയിൽ നിന്ന്​ വിട്ടുനിൽക്കുമെന്ന് സ്പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.

Read More

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

  കോഴിക്കോട് ചെങ്ങോട്ടുകാവിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വെല്ലൂർ സ്വദേശിയായ ഇളവഴുതിരാജ(50)യാണ് മരിച്ചത്. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ യാത്ര ചെയ്യവെ രാവിലെ ഏഴ് മണിയോടെയാണ് ട്രെയിനിൽ നിന്നും വീണത്. പത്തംഗ സംഘത്തിനൊപ്പം മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ.

Read More

മധ്യപ്രദേശിൽ 22 പേർ മരിക്കാനിടയായ വാഹനാപകടത്തിൽ ബസ് ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ

  മധ്യപ്രദേശിൽ 22 പേർ മരിക്കാനിടയായ വാഹനാപകടത്തിൽ ബസ് ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ മധ്യപ്രദേശിൽ ബസ് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 190 വർഷം തടവുശിക്ഷ. സാത്‌ന സ്വദേശിയായ ഷംസുദ്ദീൻ(47) എന്നയാൾക്കാണ് ശിക്ഷ. 19 കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ബസ് ഉടമയെ പത്ത് വർഷം തടവിനും ശിക്ഷിച്ചിട്ടുണ്ട് 2015 മെയ് 4നാണ് അപകടം നടന്നത്. 65 പേരുമായി…

Read More

നാലുവയസ്സുകാരിയെ കടിച്ചു കുടഞ്ഞ് തെരുവുനായ്ക്കൾ; ഗുരുതര പരുക്ക്

മധ്യപ്രദേശിലെ ഭോപ്പാലിൽ നാല് വയസ്സുള്ള കുട്ടിയ്ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. വീടിന് പുറത്തേക്കിറങ്ങിയ കുട്ടിയെ അഞ്ച് നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കടിയേറ്റ് നിലത്തുവീണ കുട്ടിയെ നായ്ക്കൾ വളഞ്ഞിട്ട് കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് ബഹളം കേട്ട് ഓടിയെത്തിയ ഒരാൾ നായ്ക്കളിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രദേശത്ത് ഇതിന് മുമ്പും കുട്ടികൾ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതായാണ് വിവരം

Read More