ഒമിക്രോണ്‍ കണ്ടെത്താനുള്ള കിറ്റ് വികസിപ്പിച്ച് ഇന്ത്യ
ന്യൂഡെൽഹി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് വെല്ലുവിളികൾ സൃഷ്ടിക്കുന്നതിനിടെ ഇവ കണ്ടെത്താനുള്ള ആർടിപിസിആർ കിറ്റ് വികസിപ്പിച്ച് ഇന്ത്യ. ടാറ്റാ മെഡിക്കൽ ആൻഡ് ഡയഗനോസ്റ്റിസ് ലിമിറ്റഡും ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്നാണ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. ഒമിഷൂർ എന്ന് പേര് നൽകിയിരിക്കുന്ന കിറ്റ് അധികം വൈകാതെ വിപണിയിലെത്തുമെന്ന് ഐസിഎംആർ മേധാവി ഡോ. ബെൽറാം ഭാർഗവ വ്യക്തമാക്കി. ഈ കിറ്റ് ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ രോഗം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ സാധിക്കും. ഒമിഷൂറിന് ഡിജിസിഐ അംഗീകാരം…