തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിൽ പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചതായാണ് പോലീസ് പറയുന്നത്.
ഇന്നലെ വൈകുന്നേരം ചെങ്കൽപേട്ട് പോലീസ് സ്‌റ്റേഷന് സമീപം രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. കാർത്തിക്, മഹേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്
കൊലപാതകം നടന്ന ചെങ്കൽപേട്ട് മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ് പിയായി രണ്ട് ദിവസം മുമ്പാണ് എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് വെള്ളദുരൈ ചുമതലയേറ്റത്. ചെങ്കൽപേട്ട്, കാഞ്ചിപുരം ജില്ലകൾക്കായുള്ള സ്‌പെഷ്യൽ എസ് പിയാണ് വെള്ളദുരൈ.