തമിഴ്‌നാട്ടിൽ പട്ടാപ്പകൽ നടുറോഡിൽ പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എ എസ് ഐ പെരിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം സേലം ഏതാപൂർ ചെക്ക് പോസ്റ്റിന് അടുത്തുവെച്ചാണ് മുരുകേശനെ പോലീസ് മർദിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ചയാണ് മുരുകേശൻ മരിച്ചത്.
സമീപ ജില്ലയായ കല്ലക്കുറുച്ചിയിൽ നിന്ന് മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് മുരുകേശനെ പോലീസ് മർദിച്ചത്. പെരിയസ്വാമിയുടെ നേതൃത്വത്തിൽ ലാത്തി കൊണ്ട് റോഡിലിട്ട് മർദിക്കുകയായിരുന്നു. തലയ്ക്കാണ് മുരുകേശന് പരുക്കേറ്റത്.