മാധ്യമപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു.54 വയസ്സായിരുന്നു. ഉറക്കത്തിനിടയിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കവടിയാർ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപികയായ സിന്ദു എസ് ആണ് ഭാര്യ. മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്) സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍.

Read More

കുട്ടികളിലെ കൊവാക്സിൻ പരീക്ഷണത്തിന് രജിസ്ട്രേഷൻ തുടങ്ങി

കുട്ടികളിലെ കൊവാക്സിൻ പരീക്ഷണത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. പറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. 2നും 6നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം. ജൂൺ മൂന്നിനാണ് 2 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ കൊവാക്സിൻ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് ആദ്യ ഘട്ടത്തിൽ 10 കുട്ടികളിൽ കൊവാക്സിൻ പരീക്ഷിച്ചിരുന്നു. ഈ കുട്ടികൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞാണ് ഇപ്പോൾ രണ്ടാം ഘട്ട പരീക്ഷണത്തിന് പൊതുവായ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ 24…

Read More

തമിഴ്‌നാട്ടിൽ നടുറോഡിലിട്ട് പോലീസ് വളഞ്ഞിട്ട് മർദിച്ച യുവാവ് മരിച്ചു; എ എസ് ഐ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ പട്ടാപ്പകൽ നടുറോഡിൽ പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എ എസ് ഐ പെരിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം സേലം ഏതാപൂർ ചെക്ക് പോസ്റ്റിന് അടുത്തുവെച്ചാണ് മുരുകേശനെ പോലീസ് മർദിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ചയാണ് മുരുകേശൻ മരിച്ചത്. സമീപ ജില്ലയായ കല്ലക്കുറുച്ചിയിൽ നിന്ന് മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് മുരുകേശനെ പോലീസ് മർദിച്ചത്. പെരിയസ്വാമിയുടെ നേതൃത്വത്തിൽ ലാത്തി കൊണ്ട് റോഡിലിട്ട്…

Read More

കൊവാക്സിൻ ഉപയോഗത്തിന് രാജ്യത്ത് പൂർണ അനുമതിയില്ല; ഗ‍‌ർഭിണികളിലെ കുത്തിവയ്പ്പിനും അനുമതിയില്ല

ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. ഗ‍‌ർഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല. കൊവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്. പൂർണ്ണ അനുമതിക്കുള്ള അപേക്ഷയും ഭാരത് ബയോടെക് നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി.

Read More

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലിയില്ല: ഏരീസ് ഗ്രൂപ്പ്

ഷാര്‍ജ : വിസ്മയയുടെ മരണത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സ്ത്രീധന നിരോധന നിയമവും പ്രഖ്യാപനവുമെല്ലാമാണ് ചർച്ച. ഇപ്പോഴിതാ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക്, പിരിഞ്ഞു പോകേണ്ടി വരുമെന്ന് ഏരീസ് ഗ്രൂപ്പ്. മാത്രമല്ല ഇവര്‍ക്ക് നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച ‘ആന്റി ഡൗറി പോളിസി ‘ യുടെ ഭാഗമായ നയരേഖ, ഔപചാരികമായി തൊഴില്‍ കരാറിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഏരീസ് ഗ്രൂപ്പ്. സ്ഥാപനത്തിലെ വനിതാജീവനക്കാര്‍ക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാല്‍,…

Read More

ക്ഷേത്രങ്ങള്‍ തുറക്കുന്നു: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുകയും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ആരാധനാലയങ്ങള്‍ തുറക്കുന്നു. ഇതിന്റെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. പുലര്‍ച്ചെ 3.45 മുതല്‍ 6.15 വരെയും 6.50 മുതല്‍ 7.20 വരെയും ആയിരിക്കും ദര്‍ശനം അനുവദിക്കുക. ഒരേ സമയം ക്ഷേത്രത്തിനുള്ളില്‍ 15 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഓരോ 10 മിനിറ്റിലും ഓരോ നടകളില്‍ കൂടി മൂന്ന് പേര്‍ക്ക് വീതമായിരിക്കും ദര്‍ശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഭക്തരെ…

Read More

വാട്ട്‌സ് ആപ്പ് നിരോധിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്ട്‌സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കാതിരിക്കുന്ന പക്ഷം വാട്ട്‌സ് ആപ്പിനെ നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടന്‍ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്ട്‌സ് ആപ്പിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണെന്നും ഡേറ്റയില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ ഓമനക്കുട്ടന്‍ ചൂണ്ടിക്കാട്ടി. കൃത്രിമത്വം…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.24 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1623, കൊല്ലം 2168, പത്തനംതിട്ട 339, ആലപ്പുഴ 814, കോട്ടയം 626, ഇടുക്കി 372, എറണാകുളം 1984, തൃശൂർ 1303, പാലക്കാട് 1280, മലപ്പുറം 1092, കോഴിക്കോട് 941, വയനാട് 335, കണ്ണൂർ 521, കാസർഗോഡ് 285 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,29,967 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ; കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി

  കൊച്ചി: കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതിന് പിന്നാലെ സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. അടുത്ത ആഴ്ച്ച മുതല്‍ കൊച്ചി മെട്രോയുടെ സര്‍വീസുകള്‍ പുന:രാരംഭിച്ചേക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി. നിലവില്‍ മെട്രോ സ്‌റ്റേഷനുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബസുകള്‍ക്കും ടാക്‌സികള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ മെട്രോ സര്‍വീസും പുന:രാരംഭിക്കാന്‍ അനുവദിക്കണമെന്നാണ് കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ, മറ്റ് സംസ്ഥാനങ്ങളില്‍ മെട്രോ സര്‍വീസുകള്‍ ആരംഭിച്ച കാര്യവും കെഎംആര്‍എല്‍ ചൂണ്ടിക്കാട്ടി. കോവിഡ് പ്രോട്ടോക്കോളുകള്‍…

Read More

മലപ്പുറത്ത് പീഡന പരാതി നൽകിയതിന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്

  മലപ്പുറം: കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ ഗാർഹി പീഡന/സ്ത്രീധന പീഡനത്തെ തുടർന്ന് അഞ്ചിലധികം പെൺകുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഓരോ റിപ്പോർട്ട് വരുമ്പോഴും സ്ത്രീകൾ പരാതി നൽകാത്തതെന്തെന്ന ചോദ്യമാണ് നിരവധിയിടങ്ങളിൽ നിന്നുമുയർന്നത്. എന്നാൽ പരാതി നൽകിയാലും സ്ത്രീകളുടെ ജീവിതത്തിനു യാതൊരു സുരക്ഷയുമില്ലെന്ന് വ്യക്തമാകുന്ന ഞെട്ടിക്കുന്ന സംഭവമാണ് മലപ്പുറത്ത് നിന്നും പുറത്തുവരുന്നത്. ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. മലപ്പുറം വഴിക്കടവിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മലപ്പുറം വഴിക്കടവ് സ്വദേശി മുഹമ്മദ് സലിം എന്നയാളാണ് ഭാര്യയെ കോടാലി കൊണ്ട്…

Read More