മാധ്യമപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു.54 വയസ്സായിരുന്നു. ഉറക്കത്തിനിടയിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കവടിയാർ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപികയായ സിന്ദു എസ് ആണ് ഭാര്യ. മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്) സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍.