അമിത് ഷാ തമിഴ്‌നാട്ടിൽ: സീറ്റ് നിർണയം അടക്കമുള്ള ചർച്ചകളിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര ന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തി. ചെന്നൈയിൽ പൊതുയോഗങ്ങളിൽ അമിത് ഷാ പങ്കെടുക്കും. അണ്ണാ ഡിഎംകെയുമായുള്ള സീറ്റ് വിഭജനവും ഷായുടെ സന്ദർശനത്തിൽ ചർച്ചയാകും

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അമിത് ഷാ തമിഴ്‌നാട് സന്ദർശിക്കുന്നത്. എഐഎഡിഎംകെയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനൊപ്പം ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാക്കുക കൂടിയാണ് അമിത് ഷായുടെ ലക്ഷ്യം. രാവിലെ കാരയ്ക്കലിൽ അമിത് ഷാ വിവിധ പരിപാടികളിൽ പങ്കെടുക്കും

പുതുച്ചേരിയിലും ബിജെപി നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽപേട്ട്, വിഴുപ്പുറം ജില്ലകളിലെ ബിജെപി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും.

35 മുതൽ 40 സീറ്റുകൾ വരെയാണ് ബിജെപി അണ്ണാ ഡിഎംകെയോട് ആവശ്യപ്പെടുന്നത്. എന്നാൽ 23 സീറ്റ് നൽകാമെന്ന നിലപാടാണ് അണ്ണാഡിഎംകെക്ക്.