ബ്ലൂ ബുക്ക്, എസ്പിജി, ബുള്ളറ്റ് പ്രൂഫ് കാര്‍; പ്രധാനമന്ത്രിക്ക് ഹൈടെക്ക് സുരക്ഷ: ബ്ലൂ ബുക്കിലെ നിര്‍ദ്ദേശങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ അവഗണിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൈടെക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും പഞ്ചാബ് സന്ദര്‍ശനത്തിനിടെ റോഡില്‍ കുടുങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പ്രാദേശിക പൊലീസ് സുരക്ഷ, രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ഇവയൊക്കെ ഉണ്ടായിട്ടും, രാജ്യത്ത് ഏറ്റവും കനത്ത സുരക്ഷയുള്ള പ്രധാനമന്ത്രിയാണ് 20 മിനിറ്റ് വഴിയില്‍ കുടുങ്ങിയത്. പഞ്ചാബിലെ സുരക്ഷാ വീഴ്ചയ്ക്കു പിന്നാലെ, ബ്ലൂ ബുക്കിലെ നിര്‍ദേശങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും…