ഏഴു വർഷം കൊണ്ട് ഇരുന്നൂറിലധികം മെഡിക്കൽ കോളേജുകൾ; പതിനഞ്ച് എയിംസുകൾ: തന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഏഴു വർഷത്തിനിടെ ഉണ്ടായ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 ൽ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നതെന്നും, ഏഴ് വർഷത്തിനുള്ളിൽ അത് 596 ആയി വർദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 11 മെഡിക്കൽ കോളേജുകൾ തമിഴ്‌നാടിന് സമ്മാനിച്ചു കൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2014ൽ രാജ്യത്ത് 82,000 മെഡിക്കൽ ബിരുദ-ബിരുദാനന്തര ബിരുദ സീറ്റുകളാണുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സീറ്റുകളുടെ എണ്ണം 1,48,000 ആയി വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി….