കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

  കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർ അക്കൗണ്ടിൻരെ പേര് ഇലൺ മസ്‌ക് എന്നാക്കുകയും ഗ്രേറ്റ് ജോബ് എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ട്വിറ്റർ അക്കൗണ്ട് തിരിച്ചെടുത്തു. ഹാക്കറുടെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും പ്രൊഫൈൽ പിക്ചർ വീണ്ടെടുക്കുകയും ചെയ്തു. ഹാക്കറെ കണ്ടെത്താനായിട്ടില്ല.ചില ലിങ്കുകളും ഹാക്കർ അക്കൗണ്ടിൽ നിന്ന് പങ്കു വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു മാസം പിന്നിടവെയാണ് കേന്ദ്ര…

Read More

മോദിയുടെ വാഹനവ്യൂഹം പാലത്തിൽ കുടുങ്ങിയ സംഭവം: ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അന്വേഷണം

  കർഷകരെ പേടിച്ച് പഞ്ചാബിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സമിതിയിലുണ്ടാകും ചോദ്യങ്ങൾ ഏതെങ്കിലും ഒരു വശത്തുള്ള അന്വേഷണത്തിൽ അവശേഷിക്കുന്നില്ലെന്നും സ്വതന്ത്ര അന്വേഷണമാണ് ആവശ്യമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുടെ കാരണം, ഉത്തരവാദികൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എന്നിവയൊക്കെ സമിതിയുടെ…

Read More

ആന്ധ്രയിൽ കാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നിൽ മനുഷ്യന്റെ ശിരസ്സ്; നരബലിയെന്ന് സംശയം

  ആന്ധ്രാപ്രദേശിലെ നൽഗൊണ്ടയിൽ കാളിക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നിൽ മനുഷ്യന്റെ വെട്ടിയെടുത്ത തല കണ്ടെത്തി. വിഗ്രഹത്തിന്റെ കാൽചുവട്ടിൽ ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ തലയാണ് കണ്ടത്. നരബലിയാണെന്നാണ് സംശയം പ്രദേശത്ത് താമസിക്കുന്ന ആരുടേതുമല്ല ശിരസ്സെന്ന് പോലീസ് പറയുന്നു. ഹൈദരാബാദിനും നാഗാർജുന സാഗറിനും ഇടയിലുള്ള ദേശീയപാതക്ക് സമീപത്താണ് ചിന്തപ്പള്ളി കാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേറെയെവിടെയെങ്കിലും കൊല നടത്തി തല ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പോലീസ്.

Read More

സ്ഥിതി അതിരൂക്ഷം: രാജ്യത്ത് 24 മണിക്കൂറിനിടെ 1.94 ലക്ഷം പേർക്ക് കൊവിഡ്

  രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കേസുകൾ രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് പ്രതിദിന വർധനവ് ഒന്നര ലക്ഷത്തിന് മുകളിലെത്തുന്നത് 24 മണിക്കൂറിനിടെ 442 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 60,405 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 9,55,319 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനമായി ഉയർന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ രൂക്ഷമാകുകയാണ്….

Read More

കോവിഡ് വരുമോ എന്ന ഭയത്തിൽ അമ്മയും മകനും ജീവനൊടുക്കി

തമിഴ്നാട്ടിലെ മധുരയില്‍ കോവിഡിനെ ഭയന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ച നിലയിൽ . മൂന്ന് പേര്‍ രക്ഷപ്പെട്ടു. 23കാരി ജ്യോതികയും മൂന്ന് വയസുകാരന്‍ മകനുമാണ് മരിച്ചത്. മരിച്ച യുവതിയുടെ മാതാവും സഹോദരങ്ങളുമടക്കം കുടുംബത്തിലെ അഞ്ച് പേരാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് നാഗരാജിന്‍റെ മരണത്തോടെ ജ്യോതികയുടെ അമ്മ ലക്ഷ്മി മാനസികമായി തളര്‍ന്ന് അവസ്ഥയിലായിരുന്നു. കൂലിവേല ചെയ്തുകൊണ്ടിരുന്ന നാഗരാജ് കഴിഞ്ഞ മാസമാണ് മരിക്കുന്നത്. നാഗരാജിന്‍റെ മരണം കുടുംബത്തെ ഒന്നാകെ ബാധിച്ചിരുന്നു. ഭര്‍ത്താവുമായി…

Read More

യുപിയിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ സമാജ് വാദി പാർട്ടിയിൽ ചേർന്നു; ഞെട്ടൽ മാറാതെ ബിജെപി

  തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉത്തർപ്രദേശിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ ബിജെപിയിൽ നിന്ന് രാജിവെച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നു. ഏതാനും എംഎൽഎമാർ കൂടി അദ്ദേഹത്തോടൊപ്പം എസ് പിയിൽ ചേക്കേറുമെന്നാണ് സൂചന. അഖിലേഷ് യാദവിനെ സന്ദർശിച്ചതിന് പിന്നാലെയാണ് മൗര്യയുടെ എസ്പി സന്ദർശനം. പിന്നാക്ക വിഭാഗമായ മൗര്യക്കാരുടെ ഇടയിൽ സ്വാധീനമുള്ള നേതാവാണ് സ്വാമി പ്രസാദ്. 2016ൽ ബി എസ് പിയിൽ നിന്നാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ദളിതരോടും പിന്നാക്ക വിഭാഗങ്ങളോടുമുള്ള യുപി സർക്കാരിന്റെ അവഗണനയിൽ…

Read More

24 മണിക്കൂറിനിടെ 1.68 ലക്ഷം പേർക്ക് കൂടി കൊവിഡ്; 277 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് ഒന്നര ലക്ഷത്തിന് മുകളിൽ എത്തുന്നത്. 24 മണിക്കൂറിനിടെ 277 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ശതമാനമായി ഉയർന്നു. നിലവിൽ 8,21,466 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിലും യുപിയിലും ഡൽഹിയിലുമൊക്കെ കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഡൽഹിയിൽ ഹോട്ടലുകളും ബാറുകളും…

Read More

ജെല്ലിക്കെട്ടിന് അനുമതി നൽകി തമിഴ്നാട് സർക്കാർ

  ജെല്ലിക്കെട്ടിന് അനുമതി നൽകി തമിഴ്നാട് സർക്കാർ. ജനുവരിയില്‍ പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായാണ് പരമ്പരാഗതമായി ജെല്ലിക്കെട്ട് നടക്കുന്നത്. കാളയുടെ ഉടമക്കും ഒരു സഹായിക്കും മാത്രമാകും റിംഗില്‍ ഇറങ്ങാന്‍ അനുമതി നല്‍കുക. ഇവര്‍ രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ രേഖയും 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേക ഐഡി കാര്‍ഡും നല്‍കും. പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി. കാര്‍ഡില്ലാത്തവരെ റിംഗില്‍…

Read More

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു

  പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ജാഗ്രത പുലർത്തണം. ലക്ഷണങ്ങളുണ്ടെങ്കിൽ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

Read More

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

  കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. ഇന്ന് നടന്ന കൊവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ തീരുമാനമായത്. ജില്ലാ തലത്തില്‍ ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം, കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണം, ജനിതക ശ്രേണീകരണത്തിനായുളള പരിശോധന, വാക്‌സീന്‍ എന്നിവയില്‍ തുടര്‍ച്ചയായ ഗവേഷണം തുടങ്ങിയ കാര്യങ്ങള്‍ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ വേണമെന്നും…

Read More