Headlines

മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

മുംബൈയിൽ തദ്ദേവ് ഏരിയയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപത്തെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. കമല സൊസൈറ്റിയുടെ 20 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ട് പേർ അപകടത്തിൽ മരിക്കും. 15 പേർക്ക് പൊള്ളലേറ്റു തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ശനിയാവ്ച രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Read More

24 മണിക്കൂറിനിടെ 3.37 ലക്ഷം പേർക്ക് കൂടി കൊവിഡ്; 488 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,37,704 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിന് മുകളിലെത്തുന്നത്.  488 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു നിലവിൽ 21,13,365 പേരാണ് ചികിത്സയിൽ തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ സജീവ രോഗികളുടെ എണ്ണത്തിൽ 94,540 കേസുകളുടെ വർധനവാണുണ്ടായിരിക്കുന്നത്. 2,42,676 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.31 ശതമാനമാണ്. അതേസമയം രാജ്യത്ത് ഇതിനോടകം 10,050…

Read More

യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് സൂചന നൽകി പ്രിയങ്ക ഗാന്ധി

  ലഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി പ്രി​യ​ങ്ക ഗാന്ധി. ഇന്ന്  പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാരാകുമെന്ന ചോദ്യത്തിന് പ്രിയങ്ക നൽകിയ മറുപടിയാണ് ഈ സൂചനകൾ നൽകുന്നത്. ‘യു.പിയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റാരുടെയെങ്കിലും മുഖം നിങ്ങൾ കാണുന്നുണ്ടോ? എല്ലായിടത്തും നിങ്ങൾക്ക് എന്റെ മുഖം കാണാം’-പ്രിയങ്ക പറഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ച​ത്. താ​ങ്ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണോ​യെ​ന്ന് വീ​ണ്ടും ചോ​ദ്യം ഉ​യ​ർ​ന്ന​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും ത​ന്‍റെ മു​ഖം കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​യെ​ന്ന് പ്രി​യ​ങ്ക തി​രി​ച്ചു ചോ​ദി​ച്ചു….

Read More

വിമാനയാത്രയ്ക്ക് ഒറ്റ ഹാൻഡ് ബാഗ് മതി; ചട്ടം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ

  ന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരന് ഒരു ഹാൻഡ് ബാഗ് എന്ന ചട്ടം കർശനമായി നടപ്പാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. ചട്ടം കാര്യക്ഷമമായി നടപ്പാക്കാത്തത് മൂലമാണ് വിമാനത്താവളങ്ങളിൽ തിരക്ക് കൂടാൻ പ്രധാന കാരണമെന്ന് വ്യോമയാന രംഗത്ത് സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ ഏജൻസിയായ ബിസിഎഎസ് അറിയിച്ചു. വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ബിസിഎഎസ് അയച്ച മെമ്മോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നിലവിൽ ശരാശരി യാത്രക്കാർ രണ്ടുമുതൽ മൂന്ന് ഹാൻഡ് ബാഗ് വരെയാണ് കയ്യിൽ കരുതുന്നത്. ഇതുമൂലം സ്‌ക്രീനിങ് പോയിന്റിൽ സമയം ഒരുപാട്…

Read More

കോവിഡ് വ്യാപനം; തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

  ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ.വിമാനത്താവളം, ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാൻ ഓട്ടോ, ടാക്സികൾ എന്നിവ അനുവദിക്കും. 28,561പേർക്കാണ് തമിഴ്നാട്ടിൽ വ്യാഴാഴ്ച കോവിഡ് ബാധിച്ചത്. തമിഴ്നാട്ടിൽ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 30,42,796 ആയി.കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോളജുകളിലെ സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി ഒന്ന് മുതൽ 20 വരെ ഓൺലൈനായി നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി അറിയിച്ചിരുന്നു.

Read More

കോവിഡ് കേസുകളില്‍ നേരിയ കുറവ്; വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു

  ന്യൂഡൽഹി : 17.94 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യതലസ്ഥാനത്തെ കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ പ്രഖ്യാപിച്ചിരുന്ന വാരാന്ത്യ കര്‍ഫ്യൂ ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെയായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പരമാവധി വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശത്തിനൊപ്പം സ്വകാര്യ കമ്പനികള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍…

Read More

24 മണിക്കൂറിനിടെ 3.47 ലക്ഷം പേർക്ക് കൂടി കൊവിഡ്; 703 പേർ മരിച്ചു

  രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ് കേസുകളിൽ വൻ കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 703 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു രാജ്യത്ത് ഇതിനോടകം 3,85,66,027 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലിൽ 20,18,825 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 235 ദിവസങ്ങൾക്കിടയിലെ ഏറ്റവുമുയർന്ന നിരക്കാണിത്. ഇതിനോടകം 4,88,396 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമായി ഉയർന്നു….

Read More

ടി20 ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു; ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ

  ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 23ന് മെൽബണിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെന നേരിടും. ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ടൂർണമെന്റ്. പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. കൂടാതെ യോഗ്യതാ റൗണ്ട് വിജയിച്ചെത്തുന്ന രണ്ട് ടീമുകൾ കൂടി ഗ്രൂപ്പിൽ ഉൾപ്പെടും. ഒന്നാം ഗ്രൂപ്പിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം ഒക്ടോബർ…

Read More

പുതിയ പാർലമെന്റ് മന്ദിരത്തിന് 282 കോടി രൂപ അധിക ചെലവ് വരുമെന്ന് റിപ്പോർട്ട്

  സെൻട്രൽ വിസ്ത പദ്ധതിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന് 282 കോടി രൂപ അധിക ചെലവ് വരുമെന്ന് റിപ്പോർട്ട്. 977 കോടി രൂപയാണ് നേരത്തെ ബജറ്റ് കണക്കാക്കിയിരുന്നത്. ഇതിൽ 29 ശതമാനം വർധനവ് കൂടി വരുമെന്നാണ് കേന്ദ്രസർക്കാരിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ  ആകെ ചെലവ് 1250 കോടി രൂപ കടക്കും 2020 ഡിസംബറിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നത്. നിലവിൽ 40 ശതമാനം നിർമാണം ടാറ്റ പ്രൊജക്ട്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. 13 ഏക്കറിലായി സ്ഥിതി…

Read More

ഭർത്താവിന്റെ അറുത്തെടുത്ത ശിരസ്സുമായി വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

  ആന്ധ്രാപ്രദേശിലെ ചിറ്റൂർ റെനിഗുണ്ടയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ തലയറുത്ത് കൊന്ന വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഭർത്താവിന്റെ അറുത്തെടുത്ത ശിരസ്സുമായാണ് ഇവർ സ്‌റ്റേഷനിലെത്തിയത്. 53കാരനായ ഭശ്യാം രവിചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ(50) പോലീസ് അറസ്റ്റ് ചെയ്തു ഇവരുടെ വീട്ടിൽനിന്ന് ഭശ്യാമിന്റെ ബാക്കി ശരീരം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 20 വയസ്സുള്ള മകനൊപ്പമാണ് റെനിഗുണ്ട ടൗണിലെ പോലീസ് ലൈനിൽ ഇവർ താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്ക്…

Read More