24 മണിക്കൂറിനിടെ 3.47 ലക്ഷം പേർക്ക് കൂടി കൊവിഡ്; 703 പേർ മരിച്ചു

 

രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ് കേസുകളിൽ വൻ കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 703 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

രാജ്യത്ത് ഇതിനോടകം 3,85,66,027 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലിൽ 20,18,825 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 235 ദിവസങ്ങൾക്കിടയിലെ ഏറ്റവുമുയർന്ന നിരക്കാണിത്.

ഇതിനോടകം 4,88,396 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമായി ഉയർന്നു. പ്രതിവാര ടിപിആർ 16.56 ആയി. അതേസമയം രാജ്യത്തെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 9692 ആയി