Headlines

കൊവിഡ്കേസ് കൂടുന്നു; പരിശോധനയും കൂട്ടിയെന്ന് കേന്ദ്രം: കേരളമടക്കം ആറിടത്തേക്ക് കേന്ദ്ര സംഘം വരുന്നു

  ന്യൂഡൽഹി: കൊവിഡ് കണക്ക് ഉയരുന്നതിനിടെ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ സ്ഥിതിയിൽ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് . മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരള, ദില്ലി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യത്തിലാണ് ആശങ്ക രേഖപ്പെടുത്തിയത്. കോവിഡ് കണക്ക് ഉയരുകയാണെന്ന് ആരോഗ്യമന്ത്രാലയം സമ്മതിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ കൊവിഡ് പരിശോധന കൂട്ടി. രോഗബാധിതർ കൂടുന്നതിനൊപ്പം പരിശോധനയും കൂടുന്നുണ്ടെന്നാണ് വിശദീകരണം. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഇത്തവണ മരണം കുറവാണെന്നും ആരോഗ്യമന്താലയം ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം 2…

Read More

മൊറട്ടോറിയം: ഇളവിനായി 973 കോടിയുടെ സഹായം അനുവദിച്ച് കേന്ദ്രം

  തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പലിശ ഇളവ് നല്‍കിയപ്പോള്‍ ബാങ്കുകള്‍ ഈടാക്കിയ തുക തിരിച്ചുനല്‍കാനായി 973 കോടി രൂപയുടെ സഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2020 മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് അവസാനം വരെയുള്ള മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കിയത് തിരികെ നല്‍കുന്നതിനാണ് ഈ തുക. 2 കോടി രൂപ വരെയുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. പലിശയിളവിനായി ബജറ്റില്‍ നിന്നും നീക്കിവെച്ച…

Read More

ഗോവയിൽ 34 പേരുടെ സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി; പരീക്കറുടെ മകന് സീറ്റില്ല

  ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി. 34 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സിറ്റിംഗ് സീറ്റായ സാൻക്വിലിനിൽ നിന്ന് ജനവിധി തേടും. അതേസമയം മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറിന് സീറ്റ് നൽകിയില്ല. പനാജിയിൽ ബാബുഷ് മോൺസ്രാട്ടാണ് സ്ഥാനാർഥി മാൻഡറിമിൽ സ്ഥാനാർഥിയമാകുമെന്ന് കരുതിയ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറിനും പട്ടികയിൽ ഇടം നേടാനായില്ല. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വന്ന ദയാനന്ദ് സോപ്‌തെക്കാണ് ഇവിടെ…

Read More

യോഗിയെ എതിർക്കാൻ ചന്ദ്രശേഖർ ആസാദ്; യോഗിയുടെ മണ്ഡലത്തിൽ തന്നെ മത്സരിക്കും

  യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ യോഗിക്ക് എതിർ സ്ഥാനാർഥിയായി വരുമെന്നാണ് ആസാദിന്റെ പ്രഖ്യാപനം. യുപിയിലെ ദളിത് ഐക്കണായ ആസാദിന്റെ വരവോടെ ഗോരഖ്പൂരിലെ മത്സരം കടുക്കുമെന്നുറപ്പാണ് ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ യോഗി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ബിജെപി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യോഗിക്ക് എതിരായി താൻ നിൽക്കുമെന്ന് ആസാദും വ്യക്തമാക്കുകയായിരുന്നു. ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി മത്സരിക്കാനൊരുങ്ങുന്നത്. ആസാദിന്റെയും ആദ്യ…

Read More

അതി തീവ്ര വ്യാപനം: രാജ്യത്ത് 24 മണിക്കൂറിനിടെ 3.17 ലക്ഷം പേർക്ക് കൂടി കൊവിഡ്

  രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്നു. മൂന്നാം തരംഗത്തിൽ ഇതാദ്യമായി കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു. ഇതിന് മുമ്പ് കഴിഞ്ഞ മെയ് മാസത്തിലാണ് കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 491 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയർന്നു. രാജ്യത്തെ ആകെ മരണസംഖ്യ 4,87,693 ആയി ഉയർന്നു. നിലവിൽ 19,24,051 പേരാണ് ചികിത്സയിൽ…

Read More

അരുണാചലിൽ നിന്നുള്ള 17 വയസ്സുകാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി

  അരുണാചൽപ്രദേശിൽ 17 വയസ്സുള്ള ഇന്ത്യക്കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി. ഇരുരാജ്യങ്ങളും തമ്മിൽ സൈനികതല ചർച്ച നടക്കുന്നതിനിടെയാണ് ചൈനീസ് പ്രകോപനം. ഇന്ത്യക്കാരായ രണ്ട് പേരെയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നുള്ള മാറാം തരോൺ, ജോണി യായൽ എന്നിവരെയാണ് നായാട്ടിനിടെ ചൈനീസ് സൈനികർ പിടിച്ചുകൊണ്ടുപോയത്. ഇതിൽ ജോണി യായൽ രക്ഷപ്പെട്ട് തിരികെ എത്തിയപ്പോഴാണ് മാറാം ചൈനീസ് സൈനികരുടെ പിടിയിലായ വിവരം അറിയുന്നത്. യുവാവിനെ തിരികെ എത്തിക്കാനുള്ള നടപടികൾ സൈന്യം ആരംഭിച്ചതായാണ് വിവരം….

Read More

തെരഞ്ഞെടുപ്പുകളിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്

  വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ നിലപാട് വ്യക്തമാക്കി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കില്ലെന്നാണ് ഭാരതീയ കിസാൻ യൂണിയൻ (ബികെ.യു) നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചത്. കർഷകരുടെ ചിന്തൻ ശിവിറിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കർഷക പ്രക്ഷോഭത്തെ തുടർന്ന് സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ല. ലഖിംപൂർ ഖേരി സംഭവത്തിൽ നിരവധി കർഷകരെ ജയിലിൽ അടച്ചു. ആഭ്യന്തര സഹമന്ത്രി…

Read More

24 മണിക്കൂറിനിടെ 2.82 ലക്ഷം പേർക്ക് കൂടി കൊവിഡ്; 441 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18.9 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 441 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമായി. നിലവിൽ 18,31,000 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 1.88 ലക്ഷം പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 8961 ആയി ഉയർന്നു. 0.79 ശതമാനത്തിന്റെ വർധനവാണ്…

Read More

സ്ത്രീയുമായി നിരന്തരം ചാറ്റ്; യുവാവിനെ മാതാപിതാക്കൾ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു

  വിവാഹം ഉറപ്പിച്ചതിന് ശേഷവും ജോലിക്കൊന്നും പോകാതെ മറ്റൊരു സ്ത്രീയുമായി നിരന്തരം ഫോൺ ചാറ്റിലേർപ്പെട്ട യുവാവിനെ വീട്ടുകാർ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലാണ് സംഭവം. രാമകൃഷ്ണ സിംഗ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. കൈയും കാലും കൂട്ടിക്കെട്ടിയ നിലയിൽ വീടിന് സമീപത്തെ പുഴയിൽ നിന്നാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. അന്വേഷണത്തിലാണ് ഇയാളുടെ മാതാപിതാക്കളും സഹോദരിയും കുടുങ്ങിയത്. പിതാവ് ഭീമൻ സിംഗ്, അമ്മ ജമുനാ ഭായ്, സഹോദരി കൃഷ്ണ ഭായ് എന്നിവർ കുറ്റം സമ്മതിച്ചു ഭീമൻ സിംഗുമായി രാമകൃഷ്ണ…

Read More

കോവിഡ് വ്യാപനം; പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി ആരതി അഹൂജ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിലാണ് ഇക്കാര്യം ആവ​ശ്യപ്പെടുന്നത്. പല പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ടെസ്റ്റുകളുടെ എണം വർധിപ്പിക്കണമെന്ന് കത്തിൽ പറയുന്നു. ലോകാരോഗ്യ സംഘടന അപകടകാരിയെന്ന് വിലയിരുത്തിയ ഒമിക്രോൺ വകഭേദമാണ് രാജ്യത്ത് പടരുന്നുന്നത്. പരിശോധനകൾ കൂട്ടുന്നതിനൊപ്പം പുതിയ ക്ലസ്റ്ററുകളും ഹോട്ട്സ്‍പോട്ടുകളും തിരിച്ചറിഞ്ഞ് രോഗബാധ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കമെന്നും ആരോഗ്യമന്ത്രാലയം…

Read More