അരുണാചൽപ്രദേശിൽ 17 വയസ്സുള്ള ഇന്ത്യക്കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി. ഇരുരാജ്യങ്ങളും തമ്മിൽ സൈനികതല ചർച്ച നടക്കുന്നതിനിടെയാണ് ചൈനീസ് പ്രകോപനം. ഇന്ത്യക്കാരായ രണ്ട് പേരെയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്.
അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നുള്ള മാറാം തരോൺ, ജോണി യായൽ എന്നിവരെയാണ് നായാട്ടിനിടെ ചൈനീസ് സൈനികർ പിടിച്ചുകൊണ്ടുപോയത്. ഇതിൽ ജോണി യായൽ രക്ഷപ്പെട്ട് തിരികെ എത്തിയപ്പോഴാണ് മാറാം ചൈനീസ് സൈനികരുടെ പിടിയിലായ വിവരം അറിയുന്നത്.
യുവാവിനെ തിരികെ എത്തിക്കാനുള്ള നടപടികൾ സൈന്യം ആരംഭിച്ചതായാണ് വിവരം. പോലീസും ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.