സിക്കിമില്‍ വഴി തെറ്റിയെത്തിയ ചൈനീസ് പൗരന്‍മാര്‍ക്ക് വഴികാട്ടിയായി ഇന്ത്യന്‍ സൈന്യം. സമുദ്ര നിരപ്പില്‍ നിന്ന് 17,500 അടി ഉയരമുള്ള പ്രദേശത്തു വെച്ചാണ് ചൈനീസ് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ സൈന്യം രക്ഷകരായെത്തിയത്. സെപ്റ്റംബര്‍ മൂന്നിനാണ് സംഭവമുണ്ടായത്.
ഉയര്‍ന്ന പ്രദേശമായതിനാല്‍ തന്നെ ഓക്‌സിജന്റെ ലഭ്യത കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് ഓക്‌സിജനും മറ്റ് അവശ്യ സേവനങ്ങളുമായി സൈന്യം എത്തിയത്. ഇവര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്താണ് സൈന്യം മാതൃകയായത്.
തണുപ്പിനെ അതിജീവിക്കാനായി ഇവര്‍ക്ക് വസ്ത്രങ്ങളും നല്‍കിയാണ് സൈന്യം സഹായിച്ചത്. ഇതിനു പുറമെ, വഴി തെറ്റി എത്തിയ ചൈനീസ് പൗരന്‍മാര്‍ക്ക് സൈന്യം ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുകയും ചെയ്തു